22 June 2017

വിട

ഇന്ന് ജൂൺ 23. പണ്ടൊക്കെ എനിക്ക് ഏറേ പ്രിയപ്പെട്ട ഒരു ദിനം. ജൂൺ 11, ജൂലൈ 25, സെപ്റ്റംബർ 9, ഒക്ടോബർ 7, നവമ്പർ 5, മേയ് 18, എന്നി ദിനങ്ങൾപോലെ പ്രിയപ്പെട്ടത്. പക്ഷെ ഇന്നെനിക്ക് മറ്റേതൊരു ദിനം പോലെയാണ്. തെറ്റ് എന്റേത് തന്നെ. കാരണം ഒരിക്കലും ഏപ്രിൽ 21 എന്റെ പ്രിയദിനങ്ങളിൽ ഒന്നായിരുന്നില്ല.

മറ്റുള്ളവർക്ക് മനസും ഹൃദയവും കർമവായം ധർമ്മവും പകുത്തു നൽകി, എല്ലാവരെയും സന്തോഷിപ്പിക്കാനും മറ്റുമായി ഓടിനടന്ന കാലുകൾ ഇന്നും ഓടുകയാണ്. അതും ആർക്കോ വേണ്ടി. പക്ഷെ ഇപ്പോൾ അത് കടം തീർക്കലാണ്. സ്നേഹത്തിന്റെ വിത്തുകൾ മനസ് വിട്ട് പോയിരിക്കുന്നു.

എനിക്കായി ഞാനീ കാലുകൾ ചലിപ്പിച്ചിട്ടുണ്ടോ? എന്റെ കരങ്ങൾ, എന്റെ മനസ്.... എന്തിന്, എൻ്റെ ഹൃദയം പോലും എനിക്കായി മിടിച്ചില്ല. ഏതെങ്കിലും ഒരു ഹൃദയമെങ്കിലും എനിക്കായി ചലിക്കും എന്ന് കരുതി. വിശ്വസിച്ചു. പ്രണയത്തിൽ നിന്നും, സൗഹ്രദത്തിൽ നിന്നും, അമ്മയിൽനിന്നും അച്ഛനിൽനിന്നും....ആരെങ്കിലും?

മണ്ടൻ. മറ്റുള്ളവരുടെ അവയങ്ങൾ നിനക്കായി പ്രവർത്തിക്കും എന്ന് വിശ്വസിച്ച മരമണ്ടൻ.

ഒടുവിൽ ഒറ്റപ്പെട്ടപ്പോൾ മൂഢനായത് ആര്? ഞാൻ!

നല്ലത്. തിരിച്ചറിവ് എന്നും നല്ലത് തന്നെ.

ഞാൻ വിവേകശൂന്യനാണ്. വിഢിയാണ്. താന്തോന്നിയാണ്. മാനസികമായി മറ്റുള്ളവരെ വേദനിപ്പിക്കുന്നവനാണ്. ദ്രോഹിയാണ്. സ്നേഹമില്ലാത്തവനാണ്. അഹങ്കാരിയാണ്.

അത്തരത്തിലൊരാൾ ഏകനായില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഞാൻ അകന്നപ്പോളും അവർ പറഞ്ഞു, "നീയാണ് അകലുന്നത്. മൂഢൻ!" ആരെയും വേദനിപ്പിക്കണം എന്നില്ലായിരുന്നു. പക്ഷെ കെട്ടിപിടിച്ചൊന്ന് കരയാൻ ആഗ്രഹിച്ചു. അപ്പോൾ ആരും ഉണ്ടായില്ല. ആഗ്രഹം അത്യാഗ്രഹമായി. മണ്ടത്തരങ്ങൾ ആവർത്തിച്ചു. പിന്നെയും ഒറ്റക്ക്.

നല്ലത്. ഏകാന്തത നല്ലത് തന്നെ.

എനിക്കറിയില്ല എങ്ങനെ പെരുമാറണം, എങ്ങനെ വസ്ത്രം ധരിക്കണം എന്ന്. മൂഡത്വം നിറഞ്ഞ മനസ് പേറിനടക്കുന്ന കഴുത. എഴുതാനറിയാം. അത്ര തന്നെ. അതല്ലാണ്ട് എനിക്ക് ഒന്നുമില്ല. ഞാൻ ആരുമല്ല.

നല്ലത്.

ഈ കഥയുടെ ക്ലൈമാക്സിലേക്ക് ഇനി യാത്ര. എല്ലാ കഥാപാത്രങ്ങളോടും വിട പറഞ്ഞ്, എന്നേനെക്കുമായി.

തുലഞ്ഞുപോകട്ടെ ഈ ജന്മം. മറ്റുള്ളവർക്കായി ജീവിച്ച ഈ നശിച്ച ജന്മം.

എങ്കിലും എവിടെയോ ഒരു ആഗ്രഹം. എന്നെങ്കിലും, ആരെങ്കിലും....ഒന്ന് പറഞ്ഞിരുന്നെങ്കിൽ....

നല്ലത്. അത് നടക്കാഞ്ഞത്.

വിട.